Focus 2015

 


ഫോക്കസ് 2015
 
 



        കുട്ടികളുടെ എണ്ണത്തില്‍ കാര്യമായി കുറവുള്ള വിദ്യാലയങ്ങളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഫോക്കസ് 2015 പദ്ധതിയുടെ പ്രവര്‍ത്തനം മൂന്നാര്‍ ഉപജില്ലയില്‍ ജൂലൈ-ആഗസ്റ്റ്‌ മാസങ്ങളില്‍ ആരംഭിച്ചു. മൂന്നാര്‍ ബി ആര്‍ സിയുടെ കീഴിലുള്ള 65 സ്കൂളുകളില്‍ 60 കുട്ടികളില്‍ താഴെയുള്ള സ്കൂളുകള്‍ കണ്ടെത്തുകയായിരുന്നു ആദ്യം ചെയ്തത്. മൂന്നാര്‍ ബി.ആര്‍.സി യുടെ കീഴിലുള്ള 9 പഞ്ചായത്തുകളിലായി നടന്ന പ്രവര്‍ത്തനങ്ങളില്‍ 36 സ്കൂളുകള്‍ 60 കുട്ടികളില്‍ താഴെയുള്ള സ്കൂളുകലാണെന്ന് കണ്ടെത്തുകയുണ്ടായി.  ഈ തെരഞ്ഞെടുത്ത സ്കൂളുകളില്‍ നിന്നും ഫോക്കസ് പ്രവര്‍ത്തനങ്ങള്‍ക്കായി 11 സ്കൂളുകള്‍ തെരഞ്ഞെടുത്തു.

      ബ്ലോക്ക്‌ ലെവല്‍
മൂന്നാര്‍ സബ്ജില്ല, ബ്ലോക്ക്‌ ലെവല്‍ ഫോക്കസ് ഉദ്ഘാടനം ചിന്നാര്‍ വനാന്തരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗവ. ട്രൈബല്‍ എല്‍.പി.സ്കൂള്‍ ചമ്പക്കാടില്‍ വെച്ച് നവംബര്‍ 17 ന് 2.00 മണിക്ക് നടത്തി.


                 ചമ്പക്കാട് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ താമരൈ ശെല്‍വന്‍  അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍, ചമ്പക്കാട് സ്കൂള്‍ സ്റ്റാഫ്‌ സെക്രട്ടറി   ശ്രീ വിത്സണ്‍ ആന്‍റ്ണ്ണി  സ്വാഗതം ആശംസിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌   പ്രസിഡന്‍റ്  ശ്രീ കറുപ്പസാമി  വേദിയില്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.


                     ഡിസ്ട്രിക് പ്രോജക്ട് ഓഫീസര്‍ ശ്രീ ബോബന്‍ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ചമ്പക്കാട് സ്കൂള്‍ പി.റ്റി.എ പ്രസിഡന്‍റ് ശ്രീ പളനിസ്വാമി, ശ്രീ സന്തോഷ്‌, ആയൂര്‍വേദിക്ക് ഫാര്‍മസിസ്റ്റ് എന്നിവര്‍  ആശംസ അറിയിച്ചു. ചമ്പക്കാട് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി നിഷ മുഖ്യ അഥിതി ആയിരുന്നു. മൂന്നാര്‍ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷമീര്‍ സി.എ നന്ദി പ്രകാശനം നടത്തി.


                         ഫോക്കസ് 2015 ന്‍റെ  ഉദ്ധേശലക്ഷ്യങ്ങളെക്കുറിച്ചും, വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെ കുറിച്ചും രക്ഷിതാക്കളേയും കുട്ടികളേയും ബോധ്യപ്പെടുത്താന്‍ ഈ ബ്ലോക്ക്‌ തല ഉദ്ഘാടന ചടങ്ങിലൂടെ കഴിഞ്ഞു.

ഇടുക്കി ജില്ല മികച്ച പി.റ്റി.എ അവാര്‍ഡ് നേടിയ ച്മ്പക്കാട് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ താമരൈ ശെല്‍വന്‍ ചമ്പക്കാട് സ്കൂളിന്‍റെ വിജയ പാഥകള്‍ വിവരിച്ചു.
ഇടുക്കി ജില്ല മികച്ച പി.റ്റി.എ അവാര്‍ഡ് നേടിയ ചമ്പക്കാട് സ്കൂളിന്‌ മൂന്നാര്‍ ബി ആര്‍ സിയുടെ    ഉപഹാരം തയ്യാറാക്കിയിരുന്നു.



              വേദിയില്‍                       ഡിസ്ട്രിക് പ്രോജക്ട് ഓഫീസര്‍ ശ്രീ ബോബന്‍ ജേക്കബില്‍ നിന്ന്   ഉപഹാരം സ്കൂള്‍ എച്ച്.എം ശ്രീ കെ താമരൈശേല്‍വനും, പി.റ്റി.എ പ്രസിഡന്‍റ്  ശ്രീ പളനി സ്വാമിയും ഏറ്റുവാങ്ങി. 














സ്കൂള്‍ ലെവല്‍: I എ.എല്‍.പി.എസ് രാജമല
         സ്കൂള്‍ ലെവല്‍ ഫോക്കസ് ഉദ്ഘാടനം നവംബര്‍ 22  ന് എ.എല്‍.പി.എസ് രാജമല സ്കൂളില്‍ വെച്ച് നടത്തുകയുണ്ടായി. ഈ ഉദ്ഘാടന ചടങ്ങില്‍, മൂന്നാര്‍ ബി.പി.ഒ ശ്രീ ഷമീര്‍ സി.എ, രാജമല ഹെഡ് നേഴ്സ്‌, രാജമല ഫീല്‍ഡ് ഓഫീസര്‍മാര്‍ ,  മറയൂര്‍ ഐ.എച്ച്.ആര്‍.ഡി പ്രിന്‍സിപ്പാള്‍, ഇടമലക്കുടി ബ്ലോക്ക്‌ മെമ്പര്‍ ശ്രീമതി മല്ലിക, രാജമല സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സെല്‍വ കുമാര്‍, സ്റ്റാഫ്‌ സെക്രട്ടറി ജ്ഞാനജയശീലന്‍, പി.റ്റി.എ. പ്രസിഡന്‍റ് പളനിസാമി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
           അന്നേ ദിവസം തന്നെ ക്ലീന്‍ ക്യാമ്പ്സ്, സേവ് ക്യാമ്പ്സ് എന്ന പദ്ധതിയോട് അനുബ്ന്ധിച്ച് രാജമല സ്കൂളിലെ എല്ലാ കുട്ടികളും അണിചേരുകയും, അവര്‍ അവരുടെ സ്കൂള്‍ പരിസരവും, മറ്റും വൃത്തിയാക്കുകയും ചെയ്തു. അന്നേദിവസം ഇടമലക്കുടി ഫോറസ്റ്റ് ഓഫീസര്‍, ശ്രീ................... കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണത്തെ കുറിച്ച്  വിശദീകരിച്ചു. പ്രകൃതിയെ മാലിന്യ മുക്തമാക്കുന്നതിനെ കുറിച്ചും, മഴയുണ്ടാകുന്നതിനെപ്പെറ്റിയും, മഴവെള്ളം ശേഖരിച്ചു, ഉപയോഗിക്കുന്നതിനെ കുറിച്ചും  അദ്ദേഹം കുട്ടികളോട് പറഞ്ഞു.

                       തുടര്‍ന്ന് കുട്ടികള്‍ പ്രകൃതിയെ സംരക്ഷിക്കുമെന്നും, പ്രകൃതിയെ     സംരക്ഷിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും പ്രതിജ്ഞ  ചെയ്തു.
                       മൂന്നാര്‍ ബി.പി.ഒ ശ്രീ ഷമീര്‍ സി.എ, നേതൃത്വം നല്‍കിയ ഈ ചടങ്ങില്‍ രാജമല സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സെല്‍വ കുമാര്‍ അധ്യക്ഷത വഹിച്ചു.  ഇടമലക്കുടി ബ്ലോക്ക്‌ മെമ്പര്‍ ശ്രീമതി മല്ലിക,     ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. രാജമല ഹെഡ് നേഴ്സ്‌, രാജമല ഫീല്‍ഡ് ഓഫീസര്‍മാര്‍ ,  മറയൂര്‍ ഐ.എച്ച്.ആര്‍.ഡി പ്രിന്‍സിപ്പാള്‍, പി.റ്റി.എ. പ്രസിഡന്‍റ് പളനിസാമി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ജ്ഞാനജയശീലന്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.
                       മൂന്നാര്‍ ബി.പി.ഒ ശ്രീ ഷമീര്‍ സി.എ, ഫോക്കസ് 2015 ന്‍റെ ആവശ്യകതയെ പറ്റിയും നേട്ടങ്ങളെ പറ്റിയും വേദിയില്‍ സംസാരിക്കുകയുണ്ടായി.             
          അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി രാജമല സ്കൂളില്‍ വിനോദ പരിപാടികള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിനോദ പരിപാടികളില്‍ ഏവരും സജ്ജീവമായി പങ്കെടുത്തു. 
  
                              ഫോക്കസ് 2015 നോട് അനുബന്ധിച്ച് രാജമല സ്കൂളില്‍ ഏവര്‍ക്കും സദ്യ ഒരുക്കിയിരുന്നു.

  മൂന്നാര്‍ ബി ആര്‍ സിയുടെ കീഴില്‍ ഫോക്കസ് ലിസ്റ്റിലുള്ള ബാക്കി  9 സ്കൂളുകളില്‍ , സ്കൂള്‍ തല ഫോക്കസ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു














സ്കൂള്‍ ലെവല്‍: II എ.എല്‍.പി.എസ് മാട്ട്പ്പെട്ടി 
സ്കൂള്‍ ലെവല്‍ ഫോക്കസ് ഉദ്ഘാടനം ഡിസംബര്‍ 09ന് എ.എല്‍.പി.എസ് മാട്ട്പ്പെട്ടി  സ്കൂളില്‍ വെച്ച്  ഉച്ചയ്ക്ക് 2 മണിക്ക് നടത്തുകയുണ്ടായി.

ഈ ഉദ്ഘാടന ചടങ്ങില്‍, മൂന്നാര്‍ ബി.പി.ഒ ശ്രീ ഷമീര്‍ സി.എ, എസ്റ്റേറ്റ്‌ അസ്സിസ്റ്റന്‍റ് മാനേജര്‍ ശ്രീ റെവ്സ്,  എ.എല്‍.പി.എസ് മാട്ട്പ്പെട്ടി  സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഹെലന്‍ ബ്യൂള, പി.റ്റി.എ. പ്രസിഡന്‍റ് നെപ്പോളിയന്‍, മൂന്നാര്‍ ബി.ആര്‍.സി റിസോഴ്സ് അധ്യാപകരായ സുരേഷ് കുമാര്‍, വിജയ്‌, മണിമേഖല, പപ്പാ എന്നിവര്‍ പങ്കെടുത്തു.
 ശ്രീമതി പളനിത്തായി സ്വാഗത പ്രസംഗം പറഞ്ഞു.  മൂന്നാര്‍ ബി.പി.ഒ ശ്രീ ഷമീര്‍ സി.എ, വേദിയില്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

 എസ്റ്റേറ്റ്‌ അസ്സിസ്റ്റന്‍റ് മാനേജര്‍ ശ്രീ റെവ്സ്,  എ.എല്‍.പി.എസ് മാട്ട്പ്പെട്ടി  സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഹെലന്‍ ബ്യൂള, പി.റ്റി.എ. പ്രസിഡന്‍റ് നെപ്പോളിയന്‍, ബി.ആര്‍.സി റിസോഴ്സ് അധ്യാപകന്‍ സുരേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.



  മൂന്നാര്‍ ബി.പി.ഒ ശ്രീ ഷമീര്‍ സി.എ, ഫോക്കസ് 2015 ന്‍റെ ആവശ്യകതയെ പറ്റിയും നേട്ടങ്ങളെ പറ്റിയും വേദിയില്‍ സംസാരിക്കുകയുണ്ടായി.   
  
  ഉദ്ഘാടന   ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ  രക്ഷാകര്‍ത്താക്കള്‍ ഏവരും അടുത്ത അധ്യന വര്‍ഷത്തിലും  കുട്ടികളെ ഇതേ സ്കൂളില്‍ തന്നെ അയക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുകയുണ്ടായി.

                   തുടര്‍ന്ന് വേദിയില്‍ കുട്ടികള്‍ കലാ പരിപാടികള്‍ അര്‍പ്പിച്ചു. കഥാ പ്രസംഗം, പാട്ട്, ഡാന്‍സ്, മോണോആക്റ്റ്, തുടങ്ങിയ അവതരിപ്പിച്ചു കൊണ്ട്      ഫോക്കസ് ഉദ്ഘാടനത്തിനു മാറ്റ് കൂട്ടി. കര്‍പ്പസാമി സര്‍  ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.



















No comments:

Post a Comment