Happy Dise Day Sept 30,2014



 യൂ ഡയസ്
ഡേ
സെലിബ്രേഷന്‍

                                   സെപ്റ്റംബര്‍ 30, 2014  ന്  രാവിലെ 10.30 ന്  മൂന്നാര്‍ ബി.ആര്‍.സി യില്‍ ബി.പി.ഒ ശ്രീ  ഷമീര്‍ സി.എ യുടെ നേതൃത്വത്തില്‍ യൂ ഡയസ് സെലിബ്രേഷന്‍ നടന്നു.
                                                യൂ ഡയസ് ഡേ യോടെ അനുബന്ധിച്ച് മൂന്നാര്‍ ബി.ആര്‍.സിയുടെ റിസോഴ്സ് അധ്യാപകര്‍ യൂ ഡയസ് ഡേ സെലിബ്രേഷനായി ബി.ആര്‍.സി യില്‍ ഒരുക്കങ്ങള്‍ നടത്തി. ഈ യോഗത്തില്‍ എം.ഐ.എസ് യൂണിറ്റ് സ്റ്റാഫുകള്‍, ഐ.ഇ.ഡി.ആര്‍.റ്റിമാര്‍ എന്നിവര്‍ പങ്കെടുത്തു.

                             മൂന്നാര്‍ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷമീര്‍ സി.എ യൂ ഡയസിന്‍റെ ആവശ്യകതയെ പറ്റി യോഗത്തില്‍ പങ്കെടുത്തവരോട് പറയുകയുണ്ടായി. യൂ ഡയസ് ഡേ യോടെ അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ കൈ മാറി.
 

                             2013 – 2014  അധ്യയനവര്‍ഷം, സര്‍വ്വ ശിക്ഷ അഭിയാന്‍, ഇടുക്കി ജില്ല പ്രസിദ്ധീകരിച്ച യൂ-ഡയസ് റിപ്പോര്‍ട്ട്   പരിചയപ്പെടുത്തുകയുണ്ടായി.

മുന്‍ വര്‍ഷങ്ങളില്‍ ഡയസ് ടാറ്റയില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ ചൂണ്ടി കാണിച്ചുകൊണ്ട്, വരും  വര്‍ഷങ്ങളില്‍ ഡയസ് ടാറ്റ എങ്ങനെ കൃത്യതയോടെ ശേഖരണം നടത്തുന്നതിനെപറ്റിയും, എങ്ങനെ ടാറ്റ എന്‍ട്രി നടത്തണമെന്നതിനെ പ്പറ്റിയും 2013 – 2014  അധ്യയനവര്‍ഷത്തില്‍ സമ്പൂര്‍ണ്ണവും സമഗ്രവുമായ യൂ ഡയസ് ടാറ്റ  എങ്ങനെ തയ്യാറാക്കാമെന്നും മൂന്നാര്‍ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷമീര്‍ സി.എ പറയുകയുണ്ടായി.     ഡയസ് ടാറ്റ എന്‍ട്രി സമയത്ത് എം.ഐ.എസ് വിംഗ് ശ്രദ്ധ ചെലുത്തേണ്ട ആവശ്യകതയെ പറ്റിയും, തെറ്റുകള്‍ ശ്രദ്ധിക്കേണ്ടതിനെ പറ്റിയും ഓര്‍മിപ്പിച്ചു.

                 


                           


                     ഐ.ഇ.ഡി.ആര്‍.റ്റി ശ്രീ പളനിസാമി, വിജയ്‌ എന്നിവര്‍ മുന്‍ വര്‍ഷങ്ങളില്‍ ഡയസ് ടാറ്റ ശേഖരണത്തില്‍ വന്ന ബുദ്ധിമുട്ടുകളെപ്പറ്റി യോഗത്തില്‍ അവതരിപ്പിച്ചു.   



No comments:

Post a Comment